തേക്കടി

തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. തടാകത്തിലെ ബോട്ടിങ്ങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാടിനുള്ളില്‍ നീലത്തടാകം, തടാകമധ്യേ ടൂറിസ്റ്റുകളുമായി  ഉല്ലാസ ബോട്ടുകള്‍, ഇടക്കിടക്ക് വെള്ളം തേടിയിറങ്ങുന്ന കാട്ടുപോത്തുകളുടെ നീണ്ട നിര, ആനക്കൂട്ടങ്ങള്‍... കേള്‍ക്കാന്‍ തന്നെ ബഹുരസം അല്ലേ? എങ്കില്‍ നേരെ തേക്കടിയിലേക്ക് വരൂ. ലോകമെങ്ങുമുള്ള ടൂറിസ്റ്റുകളുടെ പറുദീസയും വന യാത്ര കൊതിക്കുന്ന സഞ്ചാരികളുടെ ഇഷ്ട സങ്കേതവുമാണവിടം. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രമായ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്താണ് തേക്കടി തടാകം.  ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാര്‍ തടാകവും തമിഴ്നാട് അതിര്‍ത്തിയിലാണ്. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മീ. ആണ്. ഇതില്‍ 360 ചതുരശ്ര കി.മീ. നിത്യ ഹരിത വനമേഖലയാണ്. 

Search site