തൊമ്മന്‍കുത്ത്

മഞ്ഞണിഞ്ഞ മലനിര, മനോഹരമായ പാറക്കൂട്ടം അതിനിടയിലൂടെ ഒരു സ്വപ്നം പോലെ ഒഴുകിയിറങ്ങുന്ന ഏഴുനിലകളുള്ള ഒരു വെള്ളച്ചാട്ടം... ഇതാണ് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ തൊമ്മന്‍കുത്ത്. ഏഴുനില കുത്ത്, കൂവലമലക്കുത്ത്, തെക്കന്‍തോണിക്കുത്ത്, കടച്ചിയാര്‍ക്കുത്ത്, പളുങ്കന്‍കുത്ത്, തൊമ്മന്‍കുത്ത് എന്നിവയാണ് ഇതിലെ പ്രധാന കുത്തുകള്‍. കുത്തുകള്‍ എന്നാല്‍ വെള്ളച്ചാട്ടം എന്ന് എന്നാണ് അര്‍ത്ഥം. തൊമ്മന്‍കുത്തില്‍ നിന്ന് വനത്തിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. പല തട്ടുകളിലായി വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച ഏറെ ആസാദ്യകരമാണ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സീസണ്‍ - See more at: https://www.madhyamam.com/travel/news/128/290813#sthash.IeKWdSGM.dpuf

Search site