തുമ്പിക്കൈ കൊണ്ട് നല്‍കി ആന പുസ്തകം പ്രകാശനം ചെയ്തു

തുമ്പിക്കൈയിലെത്തിയത് പുസ്തകമാണെന്നറിഞ്ഞില്ലെങ്കിലും 'നെല്യക്കാട്ട് മഹാദേവന്‍' അത് അടുത്തുനിന്ന ആളിന് നല്‍കി. പിന്നെ തുമ്പിക്കരമുയര്‍ത്തി എല്ലാവര്‍ക്കും ഒരു അഭിവാദ്യം.
 
 മധുരപലഹാരങ്ങള്‍ വായിലെത്തിയപ്പോള്‍ തന്നോടൊപ്പം നിന്ന മറ്റ് മൂന്നു പേര്‍ക്കുമുണ്ടോ എന്ന കുസൃതി നിറഞ്ഞ അന്വേഷണം. 
 കാക്കൂര്‍ ശ്രീ ആമ്പശ്ശേരിക്കാവില്‍ നടന്ന 'ആനക്കഥകള്‍' എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിലാണ് നെല്യക്കാട്ട് മഹാദേവനെന്ന കരിവീരനെ ഉദ്ഘാടകനാക്കി മാറ്റിയത്. രാമമംഗലം ഹൈസ്‌കൂള്‍ അധ്യാപകനായ ഹരീഷ് നമ്പൂതിരിപ്പാട് രചിച്ച എട്ട് ആനക്കഥകളടങ്ങിയ പുസ്തകമാണ് പ്രകാശനം നടത്തിയത്. കെ.ആര്‍. നാരായണന്‍ നമ്പൂതിരിപ്പാട് പുസ്തകം ഏറ്റുവാങ്ങി.
 
 ഹരീഷ് നമ്പൂതിരിപ്പാട്, ബിജു കിഴക്കേടത്ത്, ടി.എന്‍. സജീവന്‍, സുധി മുകളേല്‍, ബാബു അമ്പാട്ട്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Search site