തുണിക്കടയില്‍ മോഷണം; ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞു

പെരുവള്ളൂര്‍ കരുവാങ്കല്ലിലെ തുണിക്കടയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞു. അല്‍അമീന്‍ ടെക്‌സ്റ്റൈല്‍സില്‍നിന്നാണ് 50,000 രൂപയും മൂന്ന് മൊബൈല്‍ഫോണുകളും മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് കടപൂട്ടി ഉടമ വീട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതും മേശയില്‍നിന്ന് പണം എടുത്തതുമായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ദൃശ്യങ്ങളില്‍നിന്ന് 40 വയസ്സില്‍ താഴെയുള്ളയാളാണ് മോഷണം നടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. കടയുടമ കാളാടത്ത് അബ്ദുള്‍ സലീമിന്റെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. എസ്.ഐ പി. മനോഹരന്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Search site