തിരുവനന്തപുരത്ത് കാണാതായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി അനാശാസ്യ കേന്ദ്രത്തില്‍

വട്ടില്‍ നിന്നു കാണാതായ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം വിളവൂര്‍കലിനു സമീപം പെണ്‍വാണിഭ സംഘത്തിനൊപ്പം കണ്ടെത്തി. പ്രാദേശിക രാഷ്ട്രീയ നേതാക്കളും യുവതികളും ഉള്‍പ്പെടുന്ന സംഘം പൊലീസിന്റെ പിടിയിലായി. ഇതിനകം തന്നെ കേസൊതുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
 
മാറനല്ലൂരിനടുത്ത് താമസിക്കുന്ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് മാറനല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ടു ദിവസം മുമ്പ് പരാതി ലഭിച്ചിരുന്നു. പെണ്‍കുട്ടിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വിളവൂര്‍ക്കലിനു സമീപമുള്ള ഒരു കേന്ദ്രത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശവും ലഭിച്ചു.
 
അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡിനെത്തിയപ്പോഴാണ് പൊലീസിനു പെണ്‍കുട്ടിയെ കണ്ടെത്താനായത്. വിളവൂര്‍ക്കലിന് സമീപമുള്ള വാടകവീടായിരുന്നു അനാശാസ്യകേന്ദ്രം. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്നു കരുതുന്ന യുവതിയേയും പെണ്‍കുട്ടിയേയും ഏതാനും ഇടപാടുകാരേയും പൊലീസ് വലയിലാക്കിയിട്ടുണ്ട്.
 
വനിതാ കോണ്‍സ്റ്റബിള്‍മാര്‍ അടക്കമുള്ളവരുമായി പൊലീസ് നടത്തിയ റെയ്ഡില്‍ കാണാതായ പെണ്‍കുട്ടിയേയും സമീപത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയേയും ഏതാനും ചെറുപ്പക്കാരേയും കണ്ടെത്തി. പൊലീസിനെ കണ്ട ഉടന്‍ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. എന്നാല്‍ യുവാക്കളില്‍ ചിലര്‍ ഓടി മറഞ്ഞു. രണ്ടു പേരെ പിടികൂടുകയും ചെയ്തു.
 
സ്‌റ്റേഷനില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈദ്യ പരിശോദനയ്ക്ക് വിധേയരാവാന്‍ പിടിയിലായ യുവതിയും പെണ്‍കുട്ടിയും തയാറായിട്ടില്ല.
 
പ്രാദേശിക രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ യിവതിയുടെ മൊബൈലില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Search site