ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തും സ്വിസ് ബാങ്ക്

റിസര്‍വ് ബാങ്കിന്‍െറ നടപടികളെ തുടര്‍ന്ന് താമസിയാതെ രൂപയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടായേക്കുമെന്ന് പ്രമുഖ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസെയുടെ വിലയിരുത്തല്‍. ഡോളറിന് 5758 രൂപ എന്ന നിലയിലേക്ക് വരെ വിനിമയ നിരക്ക് ഉയരാമെന്നാണ് വിലയിരുത്തല്‍. ഡോളറിന് 60 രൂപയെന്ന നിലയില്‍ എത്തുന്നതോടെ രൂപയുടെ മൂല്യത്തില്‍ സ്ഥിരത കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് വിദേശ നാണയ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനിടയുണ്ടെന്നും ബാങ്ക് വിലയിരുത്തുന്നു.
 കഴിഞ്ഞ മാസങ്ങളില്‍ ഡോളറിനെതിരെ ഏറ്റവും അധികം തകര്‍ച്ച നേരിട്ട കറന്‍സിയായി രൂപ മാറിയത് ഭയത്തെ തുടര്‍ന്നുള്ള ഇടപാടുകളെ തുടര്‍ന്നായിരുന്നുവെന്നും ബാങ്ക് വിലയിരുത്തുന്നു.
 ഇന്ത്യന്‍ ഓഹരി വിപണിയും കടപ്പത്ര വിപണിയും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു തുടങ്ങിയതോടെ ചെലവിലും കൂടുതല്‍ വിദേശ നാണയം എത്തുന്ന സാഹചര്യം വൈകാതെ സൃഷ്ടിക്കപ്പെടുമെന്നും ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Search site