ഞാന്‍ കമലിന്റെ ആരാധകന്‍; രജനീകാന്ത്

താന്‍ കമല്‍ഹാസന്റെ ആരാധകനാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇന്ത്യന്‍ സിനിമയുടെ 100ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് രജനീകാന്ത് പറഞ്ഞത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉപഹാരം സ്വീകരിച്ച ശേഷമാണ് സൂപ്പര്‍സ്റ്റാര്‍ വാചാലനായത്.
 
ഇത്രയും മനോഹരമായ ഒരു പരിപാടി നടത്തുന്നതില്‍ മുഖ്യമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു, ഒപ്പം കമലിനോടും എന്റെ ആരാധകരോടും നന്ദി. ഞാന്‍ എല്ലായ്‌പ്പോഴും കമല്‍ഹാസന്റെ വലിയൊരു ആരാധകനാണ്. ഏഴ് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം ഞാന്‍ അതില്‍ ചെയ്തിട്ടും കമലാണ് അതിലെല്ലാം മികച്ചത്- രജനീകാന്ത് പറഞ്ഞു. തന്റെ ഉപദേശകനായ കെ ബാലചന്ദറിനും എല്ലാ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നന്ദി- രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
 
എംജിആറിന്റെയും ശിവാജി ഗണേഷന്റെയും ചിത്രങ്ങള്‍ തന്നെ അമ്പരപ്പിച്ചവയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഈയവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമല്‍ തീര്‍ച്ചയായും മറ്റൊരു ഇതിഹാസം തന്നെയാണ്. അപൂര്‍വ സഹോദരങ്ങളിലും ദശാവതാരത്തിലും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Search site