ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ പരാജയം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും എസ്.എഫ്.ഐക്ക് തോല്‍വി. തീവ്ര ഇടതുപക്ഷ സംഘടന ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന് (ഐസ) നാലു ജനറല്‍ സീറ്റും പതിനാല് കൗണ്‍സില്‍ സീറ്റും ലഭിച്ചു.
 
 എസ്.എഫ്.ഐയില്‍ നിന്ന് വിട്ടുപോയവര്‍ രൂപീകരിച്ച ഡി.എസ്.എഫ്, എന്‍.എസ്.യു.ഐ, എ.ബി.വി.പി എന്നിവര്‍ക്ക് ഒരു സീറ്റ് വീതം ലഭിച്ചു.
 
 ആദ്യമായാണ് ജെ.എന്‍.യുവില്‍ മത്സരിച്ച എല്ലാ സീറ്റുകളിലും എസ്.എഫ്.ഐ തോല്‍ക്കുന്നത്. തിങ്കളാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വന്‍ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പോസ്റ്റുകള്‍ ഐസ നേടിയത്.

Search site