ചെറുകുഞ്ഞിക്കോയ തങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

മുണ്ടുപറമ്പ്, കാട്ടുങ്ങല്‍ മഹല്ലുകളുടെ ഖാസി കാപ്പാട്ട് തൊണ്ടിയില്‍ സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ (83) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ മുണ്ടുപറമ്പ് ജങ്ഷന് സമീപം സഹകരണ ബാങ്കിന് മുന്നിലൂടെ നടന്നു പോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഉടന്‍ മലപ്പുറത്തെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസര്‍ നിസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഭാര്യമാര്‍: പരേതയായ ചെറിയബീവി, സുഹ്‌റാബീവി. മക്കള്‍: പൂക്കോയ തങ്ങള്‍, മുല്ലക്കോയ തങ്ങള്‍, കുഞ്ഞി തങ്ങള്‍, കുഞ്ഞി സീതിക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍(മാനു തങ്ങള്‍), റൗളാമ ബീവി. 

Search site