ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20: പാക് ടീമിന് വിസ നല്കും

ഓണപ്പിറ്റേന്ന് തുടക്കം കുറിക്കുന്ന ട്വന്‍റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിന് പാകിസ്താന്‍ ചാമ്പ്യന്മാരായ ഫൈസലാബാദ് വോള്‍വ്‌സ് ടീമിലെ അംഗങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിക്കും. സപ്തംബര്‍ 17 മുതല്‍ ഒക്ടോബകര്‍ ആറ് വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വെച്ചാണ് ചാമ്പ്യന്‍സ് ലീഗ് നടക്കുന്നത്. വോള്‍വ്‌സ് ടീമംഗങ്ങള്‍ക്ക് വിസ തയ്യാറായിക്കഴിഞ്ഞു. വിസ വാങ്ങുന്ന സമയത്ത് പാസ്‌പോര്‍ട്ട് നല്കുമെന്നും ഇന്ത്യന്‍ എംബസ്സി അറിയിച്ചു. പാക് നായകന്‍ മിസ്ബാ ഉള്‍ ഹഖാണ് വോള്‍വ്‌സ് ടീമിന്റെ നായകന്‍. സുരക്ഷാപരമായ കാരണങ്ങളുടെ പേരില്‍ പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചത് വിവാദമായിരുന്നു.

 മൊഹാലിയിലാണ് വോള്‍വ്‌സിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍. ആദ്യ കളിയില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നേരിടുന്ന അവര്‍ പിന്നീട് ഒട്ടാഗോ വോള്‍ട്‌സ് (ന്യൂസീലന്‍ഡ്), കാണ്ടുരാത മറൂണ്‍സ്(ലങ്ക) ടീമുകളുമായി മാറ്റുരയ്ക്കും.

Search site