ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുത്: ആര്യാടന്‍ മുഹമ്മദ്‌

ചരിത്രത്തിലെ തോല്‍വികള്‍ ലീഗ് മറക്കരുതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റിപ്പുറവും തിരൂരും മങ്കടയിലും നേരത്തെ തോറ്റത് ലീഗ് മറക്കരുതെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. മുക്കത്ത് ലീഗിന്റെ വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആര്യാടന്‍ വീണ്ടും രംഗത്തെത്തിയത്. 
 
ജനങ്ങളെ ചോദ്യംചെയ്യാന്‍ ശ്രമിക്കരുത്. ഒരുകൂട്ടരുടെ വോട്ടുകൊണ്ട് മാത്രം ആരും ജയിക്കില്ലെന്ന് ഓര്‍മവേണം. സീറ്റ് കൂടുതല്‍ വേണമെങ്കില്‍ നേരത്തെ ചോദിക്കണമെന്നും സീറ്റ് കൂടുതല്‍ കിട്ടാനുള്ള വഴി ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
 
കോണ്‍ഗ്രസ് ജയിച്ചിടത്തെല്ലാം ലീഗിന്റെ പതാക മാത്രമാണ് പാറിയതെന്ന അവകാശവാദം തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടിക്ക് ഇന്നലെതന്നെ ആര്യാടന്‍ മറുപടി നല്‍കിയിരുന്നു. കണ്ണൂര്‍, വടകര ലോക്‌സഭാ സീറ്റുകളില്‍ ജയിച്ചത് കോണ്‍ഗ്രസ് ആണെങ്കിലും ഉയരത്തില്‍ പാറിയത് ലീഗിന്റെ കൊടിയാണെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.

Search site