ഗുഡ്‌സ്ഓട്ടോ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

തോട്ടശ്ശേരിഅറ പേങ്ങാട്ടുകുന്ന് ഭാഗത്ത് ഗുഡ്‌സ്ഓട്ടോ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയിലും രണ്ടുപേരെ തിരൂരങ്ങാടി ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. പൊരിയങ്ങില്‍ സുബ്രഹ്മണ്യന്റെ മകന്‍ വൈഷ്ണവ് (13), സുബ്രഹ്മണ്യന്റെ മകന്‍ രാഹുല്‍ (16), നെച്ചിപറമ്പ് രാജന്റെ മകന്‍ ശ്രീജിത്ത് (13) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലുള്ളത്.
 
 ആത്തംപുറ നാഡികുട്ടിയുടെ മകന്‍ വിനോദ് (20), നാറാണത്ത് സുബ്രഹ്മണ്യന്റെ മകന്‍ വിഷ്ണു (16) എന്നിവരാണ് തിരൂരങ്ങാടി ആസ്​പത്രിയിലുള്ളത്.

Search site