ഗണേശോത്സവാഘോഷത്തിനിടെ യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മുംബൈ നഗരത്തില്‍ ഫോട്ടോജേര്‍ണലിസ്റ്റ് കൂട്ടബലാത്സംഗത്തിനിരായ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പ്‌ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി. മുംബൈയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് യുവതികള്‍ വ്യാപകമായി കയ്യേറ്റത്തിനും പീഡനത്തിനും ഇരയായത്‌.
 
മുംബൈയിലെ പ്രസിദ്ധമായ ലാല്‍ബാഗ്‌ച രാജാ മണ്ഡലില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ ഗണേശ വിഗ്രഹത്തിന്റെ ചുവട്ടില്‍ യുവതികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സീ 24 താസ്‌ ചാനലാണ് പുറത്തുവിട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരു മണ്ഡല്‍ വളണ്ടിയര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌. ജനങ്ങളെ നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്ന മണ്ഡലിലെ ഒരു വളണ്ടിയര്‍ ഒരു ഭക്തയെ കൈകളില്‍ പിടിക്കുകയും, തുടന്ന് സ്വകാര്യ ഭാഗങ്ങളില്‍ ബലമായി പിടിച്ച്‌ അമര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്നാണ് പോലീസ്‌ ഇയാള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്.

Search site