ക്വുര്‍ആന്‍ സമാധാനത്തിന്റെ സന്ദേശം നല്‍കിയ വേദഗ്രന്ഥം: ശൈഖ് സഫറുല്‍ ഹസ്സന്‍ മദനി

ക്വുര്‍ആന്‍ സമാധാനത്തിന്റെ സന്ദേശം നല്‍കിയ വേദഗ്രന്ഥം: ശൈഖ് സഫറുല്‍ ഹസ്സന്‍ മദനി
 
മീനങ്ങാടി:സമാധാനത്തിന്റെ സന്ദേശവും വിമോചനത്തിന്റെ ഉജ്ജ്വലമായ അധ്യാപനങ്ങളും ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആനെന്ന് യു.എ.ഇയിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് സഫറുല്‍ ഹസന്‍ മദനി അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന സമിതി മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്യു.എച്ച്.എല്‍.എസ് സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും തെളിമയാര്‍ന്ന സന്ദേശമാണ് ക്വുര്‍ആന്‍ വിളംബരം ചെയ്യുന്നത്. വ്യക്തി,. സമൂഹം, രാഷ്ട്രം തുടങ്ങിയ ഓരോ തലങ്ങളിലും സമാധാനം നിലനിര്‍ത്താനാവശ്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ പ്രവാചകന്‍ ലോക സമൂഹത്തിന് പകര്‍ന്നു നല്‍കിയിട്ടണ്ട്. 
 
അന്യമതസ്ഥരോടും അയല്‍വാസികളോടും പുലര്‍ത്തേണ്ട ബാധ്യതകള്‍ കൃത്യമായി സൂക്ഷിക്കണം. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സമാധാനത്തിന്റെ സന്ദേശം സ്വയം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് സമുഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ദൂരികരിക്കാന്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ നാം അവലംബിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Search site