കൊച്ചിയില്‍ യുവ നടീനടന്മാരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ ?

യുവ നടീ നടന്മാരുടെയും സംവിധായകരുടെയും വീട്ടില്‍ പോലീസ്‌ റെയ്ഡ്‌ നടത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ‍. എറണാകുളത്ത് ന്യൂ ജനറേഷന്‍ ജീവിതം നയിക്കുന്ന ചില നടീ നടന്മാരുടെയും സംവിധായകരുടെയും ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടന്നതായാണ് ചില മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.
 
പുതിയ സിനിമാസംസ്‌കാരത്തിന്റെ പേരില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് നടീനടന്മാരും സംവിധായകരടക്കമുള്ളവരും ഒത്തുകൂടി ലജാതിമതഭേദമെന്യേ യുവതലമുറയില്‍പെട്ട സ്‌ത്രീ-പുരുഷന്മാരാണ്‌ ഫ്‌ളാറ്റുകളില്‍ ഒത്തുകൂടി എല്ലാത്തരത്തിലും ജീവിതം ആസ്വദിച്ചിരുന്നത്‌. അവിടെ ലഹരിക്കോ, സെക്‌സിനോ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല. രേഖാമൂലം വാര്‍ത്ത കിട്ടിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളത്ത്‌ താമസിക്കുന്ന ചില സീരിയല്‍, സിനിമാ യുവനടീനടന്മാരെക്കുറിച്ചും സംവിധായകരെക്കുറിച്ചും മോശമായ റിപ്പോര്‍ട്ടുകളാണ്‌ പ്രചരിച്ചിരുന്നത്‌. ഇതേത്തുടര്‍ന്നാണ് റെയ്‌ഡെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
 
കൊച്ചിയിലെ ചില ക്വട്ടേഷന്‍ സംഘങ്ങളുമായും ലഹരി മാഫിയ സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുള്ളതായും പറയപ്പെടുന്നു. ഇവരുടെ ഫ്ലാറ്റുകളില്‍ റെയ്ഡ്‌ നടത്തിയാല്‍ മയക്കുമരുന്ന്‌ അടക്കമുള്ള പലതും ലഭിക്കുമെന്നും, ഞെട്ടിക്കുന്ന പല വിവരങ്ങളും ഇവരെ ചോദ്യം ചെയ്‌താല്‍ ലഭിക്കുമെന്നും ഒരു വര്‍ഷം മുന്‍പ്‌ പോലീസിനു ലഭിച്ച ഫോണ്‍ കോളുകളില്‍ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
 
 അതേസമയം മലയാള സിനിമ പ്രവര്‍ത്തകരെ കരിവാരിത്തേയ്ക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക്‌ പിന്നെലെന്ന് ഒരു പ്രമുഖ സിനിമാ പ്രവര്‍ത്തകന്‍ പറഞ്ഞു.

Search site