കൊച്ചിയില്‍ അമ്മ നടിമാരുടെ കയ്യാങ്കളി, മാറില്‍ കടിച്ചുപറിച്ചു

സിനിമാ താരങ്ങളുടെ തല്ലുംപിടിയും നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. അതെല്ലാം സിനിമാ സ്‌ക്രീനില്‍ മാത്രമായിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ തല്ലിനിറങ്ങുന്നത് പതിവാകുന്നു. മലയാള സിനിമയിലെ രണ്ട് മുതിര്‍ന്ന നടിമാരാണ് തമ്മിലടിച്ച് താരങ്ങളായത്. തമ്മിലടിച്ചതിന്റെ കാരണമോ, വളരെ നിസാരവും. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകനും മേജര്‍ രവിയും സെറ്റില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തയുടെ ചൂടാറുംമുന്‍പാണ് രണ്ട് അമ്മനടിമാര്‍ കൊമ്പുകോര്‍ത്തിരിക്കുന്നത്.
 
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. രണ്ടുപേരും ഒരേചിത്രത്തില്‍ അമ്മവേഷങ്ങളില്‍ അഭിനയിക്കാനെത്തിയവര്‍. ഷൂട്ടിംഗ് കഴിഞ്ഞ് ഒരാള്‍ സിനിമാ സെറ്റിലെ വണ്ടിക്കായി കാത്തിരിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോകാനായിരുന്നു കാത്തിരിപ്പ്. എന്നാല്‍ വണ്ടി വന്നപ്പോള്‍ രണ്ടാമത്തെ നടി അതില്‍ കയറി അമ്പലത്തില്‍ പ്രാര്‍ഥിക്കാനായി പോയി. ഇതോടെയാണ് കലഹത്തിന് തുടക്കം.
 
അമ്പലത്തില്‍ പോയ നടി തിരിച്ചെത്തിയതോടെ തുടങ്ങിയ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ എതിരാളിയുടെ മാറിടത്തില്‍ കടിച്ചുപറിക്കുകയും ചെയ്തുവത്രേ. അമ്പലത്തില്‍ പോയ നടി പരമാവധി സംയമനം പാലിച്ചെങ്കിലും മറ്റേയാള്‍ യാത്രമുടങ്ങിയ അരിശത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതോടെ എതിരാളിയും തിരിച്ചടിക്കുകയും ഹോട്ടല്‍ അങ്കത്തട്ടാവുകയും ചെയ്തു.

Search site