കൊച്ചടയാന്‍ രജനിയുടെ പിറന്നാളിനോ...?

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ കൊച്ചടയാന്‍ രജനിയുടെ പിറന്നാളിനെന്ന് സൂചന. രജനിയുടെ പിറന്നാളായ ഡിസംബര്‍ 12ന് ചിത്രം തീയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.
 
വിനായക ചതുര്‍ത്ഥിദിനമായ തിങ്കളാഴ്ച കൊച്ചടയാന്റെ ആദ്യ ടീസര്‍ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസിംങ് നിശ്ചയിച്ചിരിക്കുന്നത്.
 
മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയൊരു താരനിരതന്നെയാണ് ഉള്ളത്. രജനീകാന്ത് ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണും ശോഭനയുമാണ് നായികമാര്‍. കൂടാതെ ശരത്കുമാര്‍, ആദി, രുക്മിണി വിജയകുമാര്‍, ജാക്കി ഷറോഫ്, നാസര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 
ഈറോസ് ഇന്റെര്‍നാഷണലും മീഡിയ വണ്‍ ഗ്ലോബല്‍ എന്റെര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊച്ചടെയാന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാന്‍ ആണ്.

Search site