കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രാതിനിത്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെതതി. ക്രിമനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവകാശം നല്‍കുന്നത് തെറ്റാണെന്നും ജനാതിപത്യ നിയമഭേദഗതി ഓര്‍ഡിനന്‍സ് ചവറ്റുകുട്ടയിലിടണമെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ രാഹുല്‍ രാഷ്ട്രീയ സമ്മര്‍ദ്ധത്തിന് വഴങ്ങി ഓര്‍ഡിനന്‍സ് ഇറക്കുന്നതും അവസാനിപ്പിക്കണമെന്നും പറഞ്ഞു.
 
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഒത്തു തീര്‍പ്പിന്റെ ഭാഗമായാണ് ഇത്തരം ഓര്‍ഡിനന്‍സുകള്‍ ഉണ്ടാവുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 
ഡല്‍ഹി പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കോണ്‍ഗ്രസ്സ് വക്താവ് അജയ്മാക്കാന്‍ സംസാരിക്കുന്നതിടയിലാണ് അപ്രതീക്ഷതമായി രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്.

Search site