കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി കത്തിനശിച്ചു

ഡീസല്‍ ടാങ്കര്‍ ലോറി ജി.എം.സി കാറുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ നാല് കാറുകള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് എക്‌സിറ്റ് 13 ലാണ് സംഭവം.
 
 ഇതുകാരണം എക്‌സിറ്റ് 13 നും 14 നും ഇടയിലുള്ള റോഡ് ഏതാനും സമയം അടച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു.

Search site