കാന്റീനുകള്‍ക്കു പിന്നാലെ അമ്മ കുപ്പിവെള്ളവും

അമ്മ കാന്റീനുകള്‍ക്കു പിന്നാലെ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കുന്ന അമ്മ മിനറല്‍ വാട്ടര്‍ പദ്ധതിയും തമിഴ്‌നാട്ടില്‍ യാഥാര്‍ത്ഥ്യമായി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
 
ബസ് സ്റ്റേഷനുകളിലും ദീര്‍ഘദൂര ബസുകളിലും അമ്മ കുപ്പിവെള്ളം ലഭിക്കും. പത്തു രൂപയാണ് വില. ഗുമ്മിഡിപൂണ്ഡില്‍ ഗതാഗത വകുപ്പിന്റെ ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജയലളിത ഉദ്ഘാടനം ചെയ്തത്. 
 
30000 ലിറ്റര്‍ കുപ്പിവെള്ളം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് ഗുമ്മിപൂണ്ഡിലേത്.ഇത്തരം ഒന്‍പത് പ്ലാന്റുകള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുന്നുണ്ട്. 
 
ഗതാഗത മന്ത്രി വി സെന്തില്‍ ബാലാജിയില്‍ നിന്ന് കുപ്പിവെള്ളം ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്.

Search site