കടല്‍ക്കൊല; അന്വേഷണം പ്രസിസന്ധിയിലാണെന്ന് കേന്ദ്രം

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അന്വേഷണം പ്രതിസന്ധിയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും.
 
ഇറ്റലിയുടെ നിസ്സഹകരണം മൂലം കേസ് അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസിലെ സാക്ഷികളായ നാല് ഇറ്റാലിയന്‍ മറീനുകളെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇറ്റലി തയ്യാറാവുന്നില്ല. ഇവരെ ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് അന്വേഷണത്തിന് തടസ്സമാണെന്നും ഇനി കേസില്‍ എന്ത് നടപടിയെടുക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം കോടതിയില്‍ നിന്നും സ്വീകരിക്കും.
 
പ്രത്യേക കോടതി സ്ഥാപിച്ച് കേസിന്റെ നടപടികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 
 
എന്‍.ഐ.എ സംഘം ഇറ്റലിലില്‍ എത്തിയോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ചോദ്യങ്ങള്‍ ഇ-മെയിലില്‍ അയച്ച് നല്‍കിയോ സാക്ഷികളെ ചോദ്യം ചെയ്യാമെന്നാണ് ഇറ്റലി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Search site