കടലുണ്ടി പക്ഷി സങ്കേതം

മലപ്പുറം ജില്ലയില്‍ കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്തുള്ള മനോഹരമായ ചെറു ദ്വീപുകളിലാണ് ഈ പക്ഷി സങ്കേതം. ബോട്ടില്‍ ദ്വീപുകള്‍ക്ക് സമീപം സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിക്കാം. നീലപൊന്‍മാന്‍, മലബാര്‍ മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ ഈ സങ്കേതത്തില്‍ കാണാനാകും. 60 തരം ദേശാടന പക്ഷികളടക്കം നൂറില്‍പരം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍-മാര്‍ച്ച് മാസങ്ങളാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. 

Search site