ഒരു മുട്ടനാടിന്റെ വില 22 കോടി രൂപ

പണം മനുഷ്യനെ അന്ധനും അഹങ്കാരിയും ആക്കി മാറ്റും എന്ന് കേട്ടിട്ടുണ്ട്.എന്നാല്‍ മണ്ടന്‍ ആക്കുമോ ? കോടിക്കണക്കിന് രൂപമുടക്കി അത്രതന്നെ മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുകയെന്നത് പല ആളുകളുടേയും വിനോദങ്ങളില്‍ ഒന്നാണ്. 
 
പുരാവസ്തുക്കള്‍, ചിത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ഇത്തരത്തില്‍ ലേലം ചെയ്യപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. ബ്രിട്ടനിലും മറ്റും ഇത്തരം ലേലങ്ങള്‍ നടക്കുന്നത് പതിവ് സംഭവമാണ് . എന്നാല്‍ കോടിക്കണക്കിന് രൂപ മുടക്കി ഒരു ആടിനെ വാങ്ങിയാലോ . സൗദി അറേബ്യക്കാരനായ ഒരു ബിസിനസുകാരനാണ് 22കോടി രൂപകൊടുത്ത് ഒരു വെള്ള മുട്ടനാടിനെ വാങ്ങിയത്. ആദ്യമായാണ് സൗദിയില്‍ ഇത്തരമൊരു ആട് കച്ചവടം നടക്കുന്നത് .
 
22കോടി രൂപയ്ക്ക് മുട്ടനാടിനെ വാങ്ങാന്‍ ഇയാള്‍ക്കെന്താ വട്ടാണോ എന്ന് ചോദിയ്ക്കുന്നവരോട് " സാധാരണ ആടല്ല താന്‍ വാങ്ങിയതെന്നും പ്രദേശത്തെ ഏറ്റവും അപൂര്‍വ്വവും വളരെ ഉയര്‍ന്ന ഗണത്തില്‍പെടുന്നതുമാണ് തന്റെ മുട്ടനാടെന്നുമാണ്" ഇയാള്‍ പറയുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ആട് വില്‍പ്പനകളില്‍ ഒന്നിനാണ് കഴിഞ്ഞ ദിവസം റിയാദ് സാക്ഷ്യം വഹിച്ചത്. 
 
എന്തായാലും ഒരു ആടിനെ വാങ്ങിയതോടെ ബിസിനസുകാരന്‍ വളരെ പോപ്പുലറായി.സൗദി അറേബ്യയിലെ ഏറ്റവും വിലകൂടിയ ആടെന്ന ഖ്യാതി അങ്ങനെ ബിസിനസുകാരന്‍റെ മുട്ടനാട് സ്വന്തമാക്കുകയും ചെയ്തു.

Search site