ഒരു കോടി രൂപയുടെ ഹാന്‍സും പാന്‍പരാഗും കണ്ടെത്തി

ചരക്കുകയറ്റിയ ഗുഡ്‌സ് ഓട്ടോ പിന്തുടര്‍ന്ന പോലീസ്‌ ഒരു കോടി രൂപ വിലവരുന്ന ഹാന്‍സും പാന്‍പരാഗും പിടികുടി. സംഭവത്തില്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ ജോലിചെയ്ുയന്ന മുഖ്യപോര്‍ട്ടസെ അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ ഗുഡ്‌സ് ഷെഡ്‌ റോഡില്‍ താമസിക്കുന്ന കരുവാപറമ്പില്‍ വീട്ടില്‍ഹംസീദ്‌(30) ആണു അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ തിരൂര്‍ സി.ഐ: ആര്‍ റാഫിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണു നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്കു തുടക്കം. യശ്വന്ത്‌പൂര്‍ എക്‌സ്പ്രസില്‍ കോടികള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ തിരൂരിലേക്കു കൊണ്ടുവരുന്നതായാണു വിവരം. അമ്പതു മിനുട്ട്‌ വൈകി ട്രെയിന്‍ രാവിലെ 6.45 നു എത്തുന്നതുവരെ സി.ഐയും സംഘവും റെയില്‍വേ സ്‌റ്റേഷനു പുറത്തു കാത്തുനിന്നു. ട്രെയിന്‍ പോയ ശേഷം ഹംസീദ്‌ കെ.എല്‍ 55 ജെ, 5114 നമ്പര്‍ ഗുഡ്‌സ് ഓട്ടോയില്‍ വലിയ പത്തുപാക്കയ്‌റ്റുകള്‍ കൊണ്ടുപോകുമ്പോള്‍ പോലീസ്‌ പിന്തുടരുകയായിരുന്നു. ഓട്ടോ ചെന്നതു ഹംസീദിന്റെ തറവാട്ടുവീട്ടിലാണ്‌. ഇവിടെവെച്ചാണു ട്രെയിനില്‍ നിന്നും ഇറക്കിയ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ വളംആണെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുവെച്ച ബാക്കി പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. 3,10,000 പാക്കയ്‌റ്റ് പാന്‍പരാഗും 202500 പാക്കയ്‌്റ്റ്‌ ഹാന്‍സുമാണു പിടികുടിയത്‌. ഇവയ്‌ക്കു പൊതുമാര്‍ക്കറ്റില്‍ ഒരു കോടിരൂപ വിലവരും. മൂന്നു വര്‍ഷം മുമ്പാണു ഹംസീദ്‌ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോര്‍ട്ടറായി ജോലിക്കു ചേര്‍ന്നത്‌. ട്രെയ്‌നിലെ ലീസിനെടുത്ത ഗുഡ്‌സ് വാഗണ്‍വഴി തമിഴ്‌നാട്ടില്‍ നിന്നാണു കേരളത്തിലേക്കു നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നത്‌. ലീസിനെടുത്ത വാഗണില്‍ റെയില്‍വേയില്‍ ബുക്കുചെയ്യാത്ത പാര്‍സലുകള്‍ എത്താറുണ്ട്‌. ഇവയ്‌ക്കു റെയില്‍വേയുടെ ഉത്തരവാദിത്വവും പരിശോധനയും ഉണ്ടാവാത്തതു അനുകൂല സാഹചര്യമാണ്‌. ബുക്ക്‌ചെയ്യുന്ന പാര്‍സലുകള്‍ പ്ലാറ്റ്‌ഫോമിലും അല്ലാത്തവ ട്രെയ്‌നിന്റെ മറുഭാഗത്തേക്കും അണ്‍ലോഡ്‌ ചെയ്യുന്നതും ഹംസീദാണെന്നു സി.ഐ പറഞ്ഞു. അതിനു ശേഷം ഇയാള്‍ തറവാടുവീട്ടുവളപ്പില്‍ എത്തിക്കും. തന്റെ തറവാട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത നിരോധിത പുകയില ഉല്‍പന്നങ്ങളുടെ യഥാര്‍ഥ ഉടമ തലക്കടത്തൂര്‍ സ്വദേശിയായ ലത്തീഫാണെന്നു മൊഴിനല്‍കിയതിനാല്‍ ഇയാളേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്‌. തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഒരുകോടിയില്‍പരം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ നേരത്തെ റെയില്‍വേ പോലീസ്‌ കണ്ടെത്തിയിരുന്നുവെങ്കിലും ഇതിനുപിറകിലെ ചാലക ശക്‌തി ഏതെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം കേരളത്തില്‍ മൊത്തമായി പാന്‍പരാഗും ഹാന്‍സും വിതരണം ചെയ്യുന്ന ഏജന്റ്‌ തിരൂരിലുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. തിരൂര്‍ എസ്‌.ഐ: രവി സന്തോഷ്‌, സി.പി.ഒമാരായ ടി. പ്രവീണ്‍, അനല്‍, രാജേഷ്‌, ഷൈജു, പ്രജീഷ്‌, ഗിരീഷ്‌ എന്നിവരും റെയ്‌ഡിനും അറസ്‌റ്റിനും നേതൃത്വം നല്‍കി. 

Search site