ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തു

കൊല്ലം കുണ്ടറയില്‍ ഒന്‍പതു വയസ്സുകാരിയെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു. 
 
അച്ഛന്‍ ബാബുവടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് മഠത്തില്‍ നിന്നായിരുന്നു കുട്ടി പഠിച്ചിരുന്നത്. അവധിക്കു വീട്ടിലെത്തുമ്പോഴായിരുന്നു അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചിരുന്നത്.
 
നാട്ടുകാരിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനത്തിന്റെ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശിശുഭവന്‍ ഏറ്റെടുത്തു.

Search site