ഒഡീഷയില്‍ 14 മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയില്‍ 14 മാവോവാദികള്‍ പ്രത്യേക ദൗത്യസംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒഡീഷ ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ആയുധങ്ങള്‍ മാവോവാദികളില്‍നിന്ന് പിടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു.

മെയ് 25 ന് വി സി ശുക്ല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ച സംഘത്തില്‍പ്പെട്ട മാവോവാദികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മാല്‍ക്കംഗുരി എസ് പി അഖിലേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് മാവോവാദികളെ കണ്ടെത്തിയത്. ഒഡീഷയില്‍ അടുത്തിടെ നടത്തിയ ഏറ്റവുംവലിയ മാവോവാദി വേട്ടയാണ് ഇതെന്ന് പോലീസ് അവകാശപ്പെട്ടു.

Search site