എസ്.എസ്.എഫ് 20-ാമത് ജില്ലാ സാഹിത്യോത്സവ് സമാപനം

എസ്.എസ്.എഫ് 20-ാമത് ജില്ലാ സാഹിത്യോത്സവ് ഞായറാഴ്ച സമാപിക്കും. 20 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം ഡിവിഷനുകള്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. 82 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍തല മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ പ്രതിഭകളാണ് ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കുന്നത്. ഞായറാഴ്ച മൂന്നിന് നടക്കുന്ന സമാപനസംഗമം സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍, എം.ബി. രാജേഷ് എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

Search site