എളങ്കൂറില്‍ മദ്റസാ യോഗത്തിന് മുമ്പ് എ.പിഇ.കെ. സംഘര്‍ഷം; ഒരാള്‍ മരിച്ചു

മദ്റസയില്‍ രക്ഷിതാക്കളുടെ യോഗം നടക്കാനിരിക്കെ എ.പിഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ തിരുത്തിയാട് അബൂബക്കര്‍ എന്ന അബുഹാജി ആണ് (62) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗം സുന്നികളുടെയും പങ്കാളിത്തത്തോടെ നടന്നുവരുന്ന മദ്റസയാണിത്. രക്ഷിതാക്കളുടെ യോഗമാണ് നടക്കാനിരുന്നത്.
 
യോഗം നടക്കുന്നതിന് മുമ്പ് സൗണ്ട് ബോക്സിലൂടെ വെച്ച പാട്ട് നിര്‍ത്തി ഖുര്‍ആന്‍ പാരായണത്തിന്‍െറ സി.ഡി വെക്കാന്‍ അബുഹാജി നിര്‍ദേശിച്ചതാണ് തര്‍ക്കവും സംഘര്‍ഷവുമായി മാറിയത്. ഏതാനും പേര്‍ വടിയുമായത്തെി അടിയും മര്‍ദനവും തുടങ്ങിയെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അവശനായി വീണ അബുഹാജിയെ മഞ്ചേരി ജനറല്‍ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു.
 കാന്തപുരം എ.പി വിഭാഗത്തിന്‍െറ അനുഭാവിയും സംഘടനാ സഹകാരിയുമായിരുന്നു അബുഹാജി. മയ്യിത്ത് മഞ്ചേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ചൊവ്വാഴ്ച നടക്കും.
 
ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ക്കും സംഘടനയില്ലാത്തവര്‍ക്കും പങ്കാളിത്തമുള്ളതാണ് എളങ്കൂരിലെ മദ്റസ. കളത്തിങ്ങല്‍ അബൂബക്കര്‍ പ്രസിഡന്‍റും ചൊള്ളപ്ര മുഹമ്മദ് ഹാജി സെക്രട്ടറിയുമായി 33 അംഗ കമ്മിറ്റിയാണ് മദ്റസക്കുള്ളത്. പ്രദേശത്ത് ഇരുവിഭാഗം സുന്നികള്‍ക്കും സംഘടനാ സംവിധാനമുണ്ടെങ്കിലും മദ്റസയുടെ കാര്യത്തില്‍ അത്തരം തര്‍ക്കങ്ങളുണ്ടായിരുന്നില്ല.മരിച്ച അബുഹാജിയുടെ ഭാര്യ: മറിയുമ്മ. മക്കള്‍: മൂസ, അസൈനാര്‍, ഷരീഫ് (ഇരുവരും സൗദി), ഉമൈബത്ത്, റൈഹാനത്ത്, ബുഷ്റ. മരുമക്കള്‍: അബ്ദുല്‍ അസീസ്, ഹംസ മുസ്ലിയാര്‍, മുഹമ്മദ് ഇഖ്ബാല്‍, സുമയ്യ, ജുമൈല, പൂമോള്‍.

Search site