എയര്‍പോര്‍ട്ട് വികസനം: സ്ഥലമെടുപ്പിനെതിരെ ൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്‌

കാലിക്കറ്റ് എയര്‍ പോര്‍ട്ട് അതോറിറ്റിയുടെ പുതിയ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്. നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ പാലക്കാപറമ്പ് പ്രദേശം മുഴുവനും 13 മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലായി 400 ഓളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുകയും ഒട്ടേറെ കൃഷിയിടങ്ങളും ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. 
 
നേരത്തെ ഏറ്റെടുത്ത ഏക്കര്‍ കണക്കിന് ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്ന അവസരത്തില്‍ തന്നെ പ്രദേശത്തെ ബാക്കിയായ കുന്നുകളും മലകളും ഇടിച്ച് നിരത്തി ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന അതോറിറ്റിയുടെ അന്യായമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് എതിരെ ശക്തമായ ബഹുജന സമരങ്ങള്‍ക്ക് നേതൃ ത്വം നല്‍കുവാനും പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി തീരുമാനിച്ചു. 
 
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാനും, ബന്ധപ്പെട്ട വിഷയത്തില്‍ ആധികാരികമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ പി.പി.എ. റസാഖ് അധ്യക്ഷത വഹിച്ചു. കെ.കെ.റഫീഖ് സ്വാഗതവും എം.പി. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Search site