ഇലവീഴാപൂഞ്ചിറ

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. നാല് മലകളുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യന്ന ഇവിടെ മരങ്ങളൊന്നുമില്ലാത്തതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച് കൂടയത്തൂര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയിലെത്താം. 

Search site