ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ 55.48 കോടി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 55 കോടി കവിഞ്ഞു. സ്വകാര്യ വ്യവസായ സംരംഭമായ ജക്‌സ്റ്റിന്റെ കണക്കെടുപ്പിലാണ് ജനസംഖ്യയില്‍ 55.48 കോടി പേരും മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയത്.
 
77.39 കോടി സിംകാര്‍ഡാണ് ഇതുവരെ ഉപയോഗത്തിലിരുന്നത്. എന്നാല്‍ ഇതില്‍ 64.34 കോടി കണക്ഷനുകളെ പ്രവര്‍ത്തനക്ഷമമായുള്ളു എന്നും ജക്സ്റ്റ് വ്യക്തമാക്കി.
 
അതേസമയം രാജ്യത്താകെ 14.32 കോടി ജനങ്ങള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും പഠനത്തില്‍ കണ്ടെത്തി. ഇതില്‍ 2.38 കോടി ജനങ്ങളും മൊബൈല്‍ ഫോണിലൂടെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്.
 
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മെയ് മുതല്‍ ജൂലൈ വരെയായിരുന്നു ജക്സ്റ്റ് പഠനം നടത്തിയത്.
 
അതേസമയം ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കണക്കുപ്രകാരം രാജ്യത്ത് 87.33 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്.

Search site