ഇത്തരമൊരു പ്രണയ ദുരന്തം മറ്റാര്‍ക്കും ഉണ്ടാകരുതേ!

ലോകത്തിലെ ഏറ്റവും വലിയ ദുരന്തനായിക ആരായിരിക്കും...? ഈ ചോദ്യം ചൈനക്കാരോടാണങ്കില്‍ ഒരു പക്ഷേ ഉത്തരം ജിങ്ജിങ് എന്ന ചൈനക്കാരിയുടെ പേരായിരിക്കും. ജിങ്ജിങിന്റെ ദാരുണമായ ജീവിതകഥ കേട്ടാല്‍ ഒരു പക്ഷേ നമ്മളും ചൈനക്കാരുടെ അഭിപ്രായത്തോട് യോജിച്ചെന്നു വരാം. അത്രയും തീവ്രമായ അനുഭവങ്ങളോടെയാണ് ജിങ്ജിങ് ഈ ഭൂമിയില്‍ നിന്നും വിടപറഞ്ഞത്. ചൈനയില്‍ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ മാതാപിതാക്കളുടെ ഏക സന്തതിയായാണ് ജിങ്ജോങ് വളര്‍ന്നുവന്നത്. ഏക സന്തതിയായതിനാല്‍ വീട്ടുകാരില്‍ നിന്നും നല്ല പരിഗണനയും ലഭിച്ചിരുന്നു.
 
പക്ഷേ ദുരന്തം ഈ യുവതിയുടെ ജീവിതം തന്നെ തകര്‍ത്തു കളഞ്ഞു. മറ്റെല്ലാവരേയും പോലെ ഇവളും ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിദ്യാഭ്യാസം നേടുകയും നല്ലൊരു ഗവണ്‍‌മെന്റ് ജോലി നേടുകയും ചെയ്തു. ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയ സമയത്ത് ലുലായ് എന്ന യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു. വരുമാനത്തില്‍ നിന്നും ഒരുവിഹിതം മാറ്റിവെച്ച് ഭാവി ജീവിതത്തിനായി ഒരു വീട് കണ്ടെത്തുവാനും ഇവര്‍ മറന്നില്ല. ഇനിയാണ് ജിങിന്റെ ജീവിതത്തിലേക്ക് ദുരന്തം കടന്നു വരുന്നത്. ഒരുമിച്ച് ജീവിക്കണമെന്ന ഇവരുടെ സ്വപ്നത്തിന് വിരാമമെഴുതികൊണ്ട് അന്നേരമാണ് ജിങിന് അസുഖം ബാധിച്ചത്.
 
ആശുപത്രിയിലെത്തിയ ഉടനെ തന്നെ ജിങ് കോമ സ്റ്റേജിലേക്ക് മാറുകയും ചെയ്തു. പിന്നീടൊരിക്കലും അവര്‍ ലുലായുടെ സ്വപ്നത്തിലേക്കോ യഥാര്‍ത്ഥ ജീവിതത്തിലെക്കോ തിരിച്ച് വന്നിട്ടില്ല. ജിങ് ഇനി തിരിച്ച് വരില്ലെന്ന് വൈദ്യശാസ്ത്രം വിധി എഴുതിയിട്ടും ലുലായ് തന്റെ പ്രതീക്ഷ കൈവിട്ടില്ല. രണ്ടു വര്‍ഷത്തോളം തന്റെ പ്രിയതമ തിരിച്ച് വരും, തന്റെ സ്വപ്നങ്ങള്‍ക്ക് നിറം‌പകരും എന്ന പ്രതീക്ഷയില്‍ ഈ യുവാവ് കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ ജിങിന്റെ പിറന്നാളുകള്‍ ആഘോഷിക്കുവാനും പുത്തന്‍ വസ്ത്രങ്ങള്‍ ഉടുപ്പിക്കുവാനും യുവാവും കുടുംബവും മറന്നില്ല. ഏറ്റവും വ്യത്യസ്‌തമായ രീതിയില്‍ തങ്ങളുടെ വിവാഹ സല്‍കാരം നടത്തണം എന്നായിരുന്നു കമിതാക്കളുടെ താല്പര്യം. ഇതിനായി അവര്‍ കഠിനാധ്വാനം നടത്തുകയും ചെയ്തു.
 
ശാരീരിക അവശതകള്‍ നേരിട്ടിരുന്നെങ്കിലും ജിങും എല്ലാ ദിവസവും ജോലിക്ക് പോകുമായിരുന്നു. ഒടുവില്‍ ഇവരുടെ സ്വപ്നം യാഥാര്‍ത്യമാക്കുവാന്‍ കുടുംബം തീരുമാനിച്ചു. പക്ഷേ വിവാഹാനന്തരം വധു ജീവിതത്തോട് വിടപറയുകയും ചെയ്തു. കോമസ്റ്റേജില്‍ കിടക്കുന്ന ജിങിനാണ് പ്രതിശ്രുത വരന്‍ ലുല താലി ചാര്‍ത്തിയത്. താലി ചാര്‍ത്തിയതിനു ശേഷം ജിങിന്റെ വെന്റിലേറ്റര്‍ എടുത്ത് മാറ്റുകയാണ് ചെയ്‌തത്. ജിങിന്റെ ഇരുപത്തിയെട്ടാം ജന്മദിനത്തിലാണ് സ്വപ്‌ന സാഫല്യവും ജീവിതത്തില്‍ നിന്നു വിടപറയലും നടന്നത്. ഇനിയൊരിക്കലും ജിങ് ജീവിതത്തിലെക്ക് തിരിച്ച് വരില്ല എന്ന യാഥാര്‍ത്ഥ്യമാണ് മാതാപിതാക്കളെ ഇതിനു പ്രേരിപ്പിച്ചത്. തന്റെ പ്രിയതമയെ മരണത്തിനു വിട്ട് കൊടുക്കുന്നതിനു മുന്‍പ് അവളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും അവയവങ്ങള്‍ ദാനം ചെയ്യാനും ലുല മറന്നില്ല.
 
പ്രിയതമയുടെ അവയവങ്ങള്‍ മറ്റുള്ളവരില്‍ പുതു ജീവന്‍ പകരുന്നതില്‍ സന്തോഷമുണ്ടെങ്കിലും അത് അവള്‍ക്ക് പകര്‍മാവുന്നില്ലന്നും തന്റെ ഹൃദയത്തില്‍ അവളിപ്പോഴും ജീവിക്കുന്നുണെന്നും യുവാവ് പറയുന്നു. അവള്‍ തങ്ങളുടെ ഏക മകളാണെന്നും തന്റെ മകള്‍ ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാന്‍ തനിക്കാവുന്നില്ലന്നും ജിങിന്റെ പിതാവ് പറഞ്ഞു.

Search site