ഇതാ എക്സ്പീരിയ സെഡ് വണ്‍: ട്രിലുമിനസ് ഡിസ്പ്ളേ, 20 എം.പി കാമറ ആനന്ദലബ്ധിക്കിനിയെന്തു വേണം?

തകര്‍പ്പന്‍ നിറപ്പൊലിമയും അതീവ വ്യക്തതയും സമ്മാനിക്കുന്ന എക്സ് റിയാലിറ്റിയും ട്രിലുമിനസ് ഡിസ്പ്ളേയുമുള്ള ‘എക്സ്പീരിയ സെഡ് വണ്‍’ സ്മാര്‍ട്ട്ഫോണുമായി മൊബൈല്‍ ഗോദയില്‍ കരുത്തുകാട്ടാന്‍ സോണി ഇറങ്ങി. സെഡ് അള്‍ട്രയില്‍ കണ്ടതാണ് ഈ നവീകരിച്ച സ്ക്രീന്‍ സാങ്കേതികവിദ്യ. 1080x1980 പിക്സല്‍ ഫുള്‍ ഹൈ ഡെഫനിഷന്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍ (ടിഎഫ്ടി) ഡിസ്പ്ളേയാണ്. ഒരു ഇഞ്ചില്‍ 441 പിക്സലാണ് വ്യക്തത. എക്സ്മര്‍ എസ് സെന്‍സറും എല്‍ഇഡി ഫ്ളാഷുമുള്ള 20.7 മെഗാപിക്സല്‍ പിന്‍ കാമറയും ഫുള്‍ ഹൈ ഡെഫനിഷന്‍ രണ്ട് മെഗാപിക്സല്‍ മുന്‍ കാമറയുമുണ്ട്.
 
2.2 ജിഗാ ഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 800 MSM8974 പ്രോസസര്‍, ഗെയിമിന് അഡ്രീനോ 330 ഗ്രാഫിക്സ്, രണ്ട് ജി.ബി റാം, 64 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഒരു ദിവസം നില്‍ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, എടുക്കുന്ന ചിത്രത്തിന് മിഴിവു പകരാന്‍ സോണിയുടെ ജി ലെന്‍സ്, ബയോണ്‍സ് മൊബൈല്‍ ഇമേജ് പ്രോസസിങ് എന്‍ജിന്‍ , ഫോര്‍ ജി എല്‍.ടി.ഇ, എന്‍.എഫ്.സി, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, വൈ ഫൈ ഡയറക്ട് എന്നിവയാണ് വിശേഷങ്ങള്‍. കറുപ്പ്, വെള്ള, പര്‍പിള്‍ നിറങ്ങളില്‍ സെപ്റ്റംബറില്‍ വില്‍പനക്കത്തെും. 600 പൗണ്ട് വില (ഏകദേശം 60,000 രൂപ) വരും.

Search site