ഇംഫാലില്‍ സ്‌ഫോടനം: ഒന്‍പത് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

 മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവര്‍ . ഇംഫാലിലെ തിരക്കേറിയ നാഗംപാല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി ആയിരുന്നു സ്‌ഫോടനം.

പരിക്കേറ്റവരെ ഇവിടുത്തെ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഏതാനുംപേരുടെ നില ഗുരുതരമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച തീവ്രവാദികള്‍ നടത്തിയ മറ്റൊരു സ്‌ഫോടനത്തില്‍നിന്ന് ട്രക്കില്‍ സഞ്ചരിച്ച സുരക്ഷാ സൈനികര്‍ അത്ഭുതകരമായി രക്ഷപെട്ടിരുന്നു.

Search site