ആശാറാം ബാപ്പുവിന്‍്റെ റിമാന്‍ഡ് നീട്ടി

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആള്‍ ദൈവം ആശാറാം ബാപ്പുവിന്‍്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ആശാറാം ബാപ്പു വധഭീഷണി മുഴക്കിയതിന് തെളിവ് ഹാജവാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
 പെണ്‍കുട്ടിയുടെ കുടുംബത്തിന് ആശാറാം ബാപ്പുവിന്‍്റെ അനുയായികളില്‍ നിന്നും നിരന്തരം വധഭീഷണിയുണ്ടാകുന്നെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആശ്രമത്തിന് കീഴിലെ ഹോസ്റ്റലില്‍ അന്തേവാസിയയിരുന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. ഈ മാസം ഒന്നിനാണ് ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്നും ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്.

Search site