ആര്‍ട്ടിസ്റ്റ് യൂത്ത് മൂവി

ബാല്‍ക്കണിയില്‍ ഇരുന്ന് ആര്‍ട്ടിസ്റ്റ് കണ്ടവര്‍ എന്തു പറഞ്ഞു?
 ബാല്‍ക്കണിയില്‍ ഇരുന്ന് കണ്ടവരും കാണുന്നവരും ചിത്രം കണ്ട് അതിയായി സന്തോഷിക്കുന്നു. ഞാനും അതില്‍ ഏറെ സന്തോഷിക്കുന്നുണ്ട്.
 ഒരുപാട് പേര്‍ 'ആര്‍ട്ടിസ്റ്റ്' കാണാന്‍ ബാക്കിയുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?
 വാസ്തവത്തില്‍ ഇതൊരു പ്രണയകഥയാണ്. ചിത്രകാരനായ ഒരു നായകന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം. പക്ഷേ, ഏറ്റവും വലിയ കാര്യം ഫഹദും ആന്‍ അഗസ്റ്റിനും നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഛായാഗ്രഹണവും പാശ്ചാത്തല സംഗീതവും നന്നായി വന്നിട്ടുണ്ട്.

 മുമ്പ് ഒരു ഇക്കണോമിസ്റ്റിന്റെ കഥ പറഞ്ഞു, പിന്നെ ലണ്ടനില്‍ താമസിക്കുന്നവരുടെ കഥ പറഞ്ഞു. ഇപ്പോള്‍ പെയിന്ററുടെ കഥ പറഞ്ഞു. അല്ലേ.
 ഒരു യാത്രയ്ക്കിടയില്‍ ഞാന്‍ വായിച്ച ഒരു നോവലില്‍ നിന്നാണ് ഈ ചിത്രം പിറക്കുന്നത്. വായനക്കിടയില്‍ അതില്‍ നല്ലൊരു സിനിമയുടെ സാധ്യത തിരിച്ചറിഞ്ഞു. കോളേജിലെ പഠനം അതുകഴിഞ്ഞുള്ള ജീവിതം. പ്രണയിച്ച് കല്യാണം കഴിച്ച യൂത്തിന്റെ പ്രശ്‌നങ്ങളാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

 ശരിക്കും യൂത്ത് ഇത്രയും പ്രശ്‌നം അനുഭവിക്കുന്നുണ്ടോ?
 തീര്‍ച്ചയായും. ഞാന്‍ ഇങ്ങനെ ഒരുപാട്‌പേരെ കണ്ടിട്ടുണ്ട്.

 ആര്‍ട്ടിസ്റ്റ് കാണാത്ത കുറേ ആള്‍ക്കാരുണ്ട്. സംവിധായകന് അവരോട് പറയാനുള്ളത്?
 ഇതൊരു യൂത്ത് മൂവിയാണ്. എന്ന് കരുതി കുടുംബപ്രേക്ഷകര്‍ക്ക് ഉള്ളതല്ല എന്ന് വിചാരിക്കരുത്. എല്ലാവരെയും രസിപ്പിക്കുന്ന മൂവിയാണ്. കൂടാതെ ഫഹദും ആന്‍ അഗസ്റ്റിനും കഴിവുറ്റ താരങ്ങളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു.

 അപ്പോള്‍ ശ്യാമപ്രസാദിന്റെ മൂവിയിലൂടെ വീണ്ടും അഭിനയിക്കുന്നവര്‍ക്ക് അവാര്‍ഡ് കിട്ടും അല്ലേ. അത് ഞാനല്ല പറയേണ്ടത്. പക്ഷേ ജനങ്ങള്‍ സ്വീകരിച്ചു. അതാണ് ഏറ്റവും വലിയ കാര്യം.

Search site