ആദ്യരാത്രി വാര്‍ത്ത തെറ്റ് : നസ്രിയ

തന്നെ പറ്റി ചില ഓണ്‍ലൈന്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്ന വാര്‍ത്ത‍ തെറ്റാണെന്ന പ്രസ്താവനയുമായി നടി നസ്രിയ നസീം . തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍. ടി.ആര്‍ന്റെ ‘റബാസാ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സെറ്റില്‍ നിന്നും നസ്രിയ പിണങ്ങി പോയി എന്നാണ് വാര്‍ത്ത‍ വന്നത്. 
 
ചിത്രത്തില്‍ നസ്രിയയും നായകനും തമ്മിലുള്ള ആദ്യരാത്രി രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നെന്നും പിന്നീട് ഈ രംഗങ്ങള്‍ കണ്ടതോടെ നസ്രിയ ആ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന്മുറിച്ചു മാറ്റാതെ താന്‍ ഇനി ആ ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കില്ല എന്നു പറഞ്ഞ ശേഷം ചിത്രത്തിന്റെ സെറ്റില്‍ നിന്നും മുങ്ങി എന്നുമാണ് വാര്‍ത്ത‍ വന്നത് . എന്നാല്‍ വാര്‍ത്ത‍ ശുദ്ധ നുണയാണെന്നും താന്‍ ഇതുവരെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നുമാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ നസ്രിയ കുറിച്ചിരിക്കുന്നത് .
 
ഇപ്പോള്‍ ധനുഷ്‌ നായകനായ നയ്യാണ്ടി എന്ന ചിത്രത്തിലും കൂടാതെ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സിലുമാണ് നസ്രിയ അഭിനയിക്കുന്നത് .

Search site