ആദര്‍ശ് ഫ്‌ളാറ്റ്അഴിമതി;ഷിന്‍ഡെക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്

ആദര്‍ശ് ഫഌറ്റ് അഴിമതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ഷിന്‍ഡെക്ക് പങ്കില്ലെന്ന് സി.ബി.ഐ കോടതിയില്‍. ആദര്‍ശ് ഫഌറ്റ് അഴിമതിയില്‍ ഷിന്‍ഡെയുടെ പങ്കിനെ കുറിച്ച് ഉടന്‍ നിലപാട് അറിയിക്കണമെന്ന് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
 
മഹാരാഷ്ട്ര മന്ത്രിയായിരുന്ന സമയത്ത് വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ ബിനാമി പേരില്‍ ഷിന്‍ഡെ ഫഌറ്റ് സ്വന്തമാക്കിയെന്നാരോപിച്ച് സാമൂഹ പ്രവര്‍ത്തകനായ പ്രവീണ്‍ കഗോദ്കര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. 
 
ആദര്‍ശ് ഫഌറ്റ് ലഭിക്കാന്‍ യോഗ്യനല്ലാതിരുന്നിട്ടും മേജര്‍ ഖന്‍കോജെക്ക് ഫഌറ്റ് നല്‍കാന്‍ ഷിന്‍ഡെ നിര്‍ദ്ദേശിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 
 
അനധികൃത ഇടപാടിന്റെ പേരിലാണ് ആദര്‍ശ് ഫഌറ്റുകള്‍ വിവാദമായത്.

Search site