അവധിക്ക് നാട്ടില്‍ പോയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പത്തനംതിട്ട മെഴുവേലി കാരിത്തോട്ട സ്വദേശി പേഴുനില്‍ക്കുന്നതില്‍ സി.സി.ജോസ് (52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 25 വര്‍ഷമായി സൗദിയില്‍ ഉണ്ടായിരുന്ന ജോസ് ജുബൈല്‍ അനബീബ് കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്ത് വരികയായിരുന്നു. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഭാര്യാപിതാവിനെ കാണാന്‍ നാട്ടിലെത്തിയതാരുന്നു അദ്ദേഹം. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 23ന് 12 മണിക്ക് കാരിത്തോട്ടാ ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഭാര്യ: ലൈലാ ജോസ്. മക്കള്‍ : ജിനു ജോസ്,ജിതിന്‍ ജോസ്

Search site