അല്‍ഖൂസില്‍ പാച്ചി ചോക്ലേറ്റ് വെയര്‍ഹൗസ് കത്തിനശിച്ചു

കോടികളുടെ നഷ്ടമുണ്ടാക്കിക്കൊണ്ട് അല്‍ഖൂസില്‍ വീണ്ടും തീപ്പിടിത്തം. വ്യവസായ മേഖലയിലെ പാച്ചി ചോക്ലേറ്റിന്റെ വെയര്‍ഹൗസിലാണ് ബുധനാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തത്തില്‍ അല്‍ഖൂസിലെ സന ഫാഷന്‍സിന്റെ വെയര്‍ഹൗസ് കത്തിനശിച്ചിരുന്നു. 
 
 തീപ്പിടിത്തത്തെ തുടര്‍ന്ന് പോലീസ് കനത്ത ബന്തവസ്സാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍ തീപ്പിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്നും പൊതുജനങ്ങള്‍ അപകടസ്ഥലത്തുനിന്ന് മാറിനില്‍ക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. 13 അഗ്‌നിശമന യൂണിറ്റുകളുടെ സഹായത്തോടെയാണ് തീയണച്ചത്. എന്നാല്‍, അനേകം കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാലും കനത്ത കാറ്റും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടായിരുന്നു. സന ഫാഷന്‍സില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ ജീവനക്കാരനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Search site