അറസ്‌റ്റൊഴിവാക്കാന്‍ പൊലീസുകാരന് കൈക്കൂലിയായി ലഭിച്ചത് ലൈംഗീക വേഴ്ച

അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസുകാരന് കൈക്കൂലിയായി ലഭിച്ചത് ലൈംഗീക വേഴ്ച. ഫിലിപ്പീന യുവതിയാണ് പൊലീസുകാരനെ പാട്ടിലാക്കാന്‍ ശരീരം കാഴ്ചവെച്ചത്. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസുകാരന്‍.
 
പൊലീസുകാരനേയും യുവതിയേയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാച്ച്മാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൈക്കൂലിയുടെ കാര്യം പുറത്തറിഞ്ഞത്. മുറാഖാബതിലെ ഹമറൈന്‍ സെന്ററിന് പിറകിലെ കെട്ടിടത്തിലായിരുന്നു സംഭവം നടന്നത്.

Search site