അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവെപ്പ്; നാലു മരണം

അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.നാവിക ഉദ്യോസ്ഥരടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. നാവിക സേനയുടെ നേവല്‍ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവെപ്പുണ്ടായത്. അക്രമിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
 അതീവ സുരക്ഷ മേഖലയായ നാവിക കമാന്‍ഡ് ആസ്ഥാനത്തു കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അമേരിക്കന്‍ സമയം രാവിലെ 8.20 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പു നടക്കുമ്പോള്‍ 3000 ത്തോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

Search site