അനന്തപുരിയില്‍ ഒരു പൊങ്കാലനാളില്‍

തിരുവനന്തപുരം നഗരം പെങ്കാലയുടെ തിരക്കിലേക്കു കടന്നുകൊണ്ടിരുന്ന ഒരു ദിവസം. വഴിവാണിഭക്കാര്‍ നിരന്നു കഴിഞ്ഞു. ആളുകളുടെ തിക്കും തിരക്കും. മണ്‍കലങ്ങള്‍ വാങ്ങുന്നവരുടെ ഇടയില്‍ സിനിമാതാരങ്ങളായ ശ്രീജിത്ത് രവിയെയും മൈഥിലിയെയും കണ്ട് ആളുകള്‍ കൗതുകത്തോടെ നോക്കി. ഈ തിരക്കിനിടയില്‍ ഒരു സിനിമയുടെ ചിത്രീകരണവും നടക്കുന്നുണ്ടെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലായി.
 നഗരം ആറ്റുകാല്‍ പൊങ്കാലയുടെ തിരക്കില്‍ അമര്‍ന്നിരിക്കേ അനന്തപുരിയില്‍ ചില സംഭവങ്ങള്‍ അരങ്ങേറുന്നു.

 നമ്മള്‍ കാണാതെ പോകുന്ന, അറിയാതെ പോകുന്ന, ഒരുപക്ഷേ കണ്ടാലും അറിഞ്ഞാലും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത കാര്യങ്ങള്‍. നന്മയും തിന്മയും കൂടിക്കുഴഞ്ഞ സംഭവങ്ങള്‍. അവയുടെ നര്‍മ്മസ്വഭാവിയായ ദൃശ്യാവിഷ്‌കാരമാണ് 'വെടിവഴിപാട്' എന്ന ചിത്രം. നവാഗതനായ ശംഭു പുരുഷോത്തമനാണ് രചനയും സംവിധാനവും. കര്‍മ്മയുഗ് ഫിലിംസിന്റെ ബാനറില്‍ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുരളിഗോപി ഒരു പ്രധാന വേഷത്തിലെത്തുന്നു. മുഖ്യകഥാപാത്രമായ ജോസഫിനെ ഇന്ദ്രജിത്തും വിദ്യയെ മൈഥിലിയും അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ശ്രീജിത്ത് രവി, അനുമോള്‍, അനുശ്രീ എന്നിവരും താരനിരയിലുണ്ട്.

 ഷഹനാദ് ജലാലാണ് ക്യാമറ. എഡിറ്റിങ്: പ്രജീഷ് പ്രകാശ്, ആര്‍ട്ട്: സുഭാഷ് കരുണ്‍, കോസ്റ്റിയൂം: ഷിബു പരമേശ്വര്‍, സംഗീതം: ജോണ്‍ പി. വര്‍ക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, സ്റ്റില്‍സ്: നജീം എം.ബാവ.

Search site