അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പൂഞ്ചിലെ മേധര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക്കിസ്ഥാന്‍ വീണ്ടും വെടിവെയ്പ്പ് നടത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിവെയ്പ്പ് നടത്തി.
 
കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ദാജ് ആസിസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ നിയന്ത്രണ രേഖയിലെ വെടി നിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാക്കിസ്ഥാന്‍ വീണ്ടും കരാര്‍ ലംഘിച്ചിരിക്കുകയാണ്.
 
സല്‍മാന്‍ ഖുര്‍ഷിദും സര്‍ജാദ് ആസിസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍
ചര്‍ച്ച നടത്താനും ധാരണയായിരുന്നു.
 
2003 നവംമ്പറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചത്.

Search site