അജിത്തിനെയും ധനുഷിനെയും വിവാഹം കഴിക്കണം : ശരണ്യ

അജിത്തിനെയും ധനുഷിനെയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി കോളിവുഡ്‌ നടി ശരണ്യ നാഗ്. അജിത്തിനൊപ്പം അഭിനയിക്കാനാണ് താരത്തിന് ഏറെയിഷ്ടം. എന്നാല്‍ കൂടെ അഭിനയിക്കാന്‍ മാത്രമല്ല, അജിത്തിനെ വിവാഹം ചെയ്യാനും ഒരുക്കമാണെന്ന നടിയുടെ പ്രസ്താവന കോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
താന്‍ ബാലതാരമായി അജിത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്‌. അന്ന്‌ അജിത്തിനെ കെട്ടിപ്പിടിച്ച്‌ മുതിര്‍ന്ന പെണ്‍കുട്ടിയാവുമ്പോള്‍ തന്നെ വിവാഹം ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടുണ്ട് . ഇപ്പോഴും>അജിത്തിനെ ഭര്‍ത്താവാക്കാന്‍ താന്‍ ഒരുക്കമാണെന്നും ശരണ്യ പറയുന്നു. അതേസമയം, അജിത്തിനോടുളള അതേ അഭിനിവേശമാണ്‌ ധനുഷിനോടുള്ളതെന്നും ശരണ്യ പറയുന്നു.
 
എന്തായാലും ശരണ്യയുടെ മോഹം നടക്കാന്‍ സാധ്യതയില്ല. ഇരു നായകന്മാരും വിവാഹിതാണെന്നത് തന്നെ കാര്യം. ബാലാജി ശക്‌തിവേലിന്റെ 'കാതല്‍' എന്ന ചിത്രത്തില്‍ സഹനടിയായി വന്ന്‌ 'പേരാണ്‍മ', 'മഴൈക്കാലം' എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി മാറിയ താരമാണ്‌ ശരണ്യ.

Search site