അഗ്നി 5 പരീക്ഷണം വിജയം

ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ അറിയിച്ചു. 
 
ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ മിസൈലായ അഗ്നി 5 ന്റെ ആക്രമണപരിധി 5000 കിലോമീറ്ററാണ്. അഗ്നി 5 ന്റെ നാല് പരീക്ഷണ വിക്ഷേപണങ്ങള്‍ക്കൂടി ഉടന്‍ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 
 
ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് അഗ്നി 5 മിസൈല്‍ . ഒരു ടണ്ണിലേറെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്. യു.എസ് , റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമായുണ്ടായിരുന്നത്.

Search site