'മുകില്‍മൊഴി' പ്രകാശനംചെയ്തു

ജീവിതത്തിലെ സാധാരണസന്ദര്‍ഭങ്ങളെ അസാധാരണമായ കാഴ്ചയാക്കുന്നവനാണ് കഥാകാരനെന്ന് തുഞ്ചന്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. തെയ്യാലിങ്ങല്‍ എസ്.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ പ്രസിദ്ധീകരിച്ച 'മുകില്‍മൊഴി' എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
 അനുഭവതലങ്ങളിലേക്ക് ഒരു കിളിവാതില്‍ തുറന്നുതന്ന് മനസ്സിനെ സംസ്‌കരിക്കുകയാണ് കഥാകാരന്‍ ചെയ്യുന്നത്- ജയകുമാര്‍ അഭിപ്രായപ്പെട്ടു.
 
 സംസ്ഥാനതലത്തില്‍ നടന്ന ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹരായ വിസ്മയ എം.ടി, ശ്രീപ്രിയ കെ, നവ്യശ്രീ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. പ്രിന്‍സിപ്പല്‍ കെ.എം. ഷംസുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് എന്‍. രാമന്‍കുട്ടി, ഗിരിജ, എം.കെ. ചന്ദ്രന്‍, സെയ്താലി നീലങ്ങത്ത്, ഇബ്രാഹിംകുട്ടി, ആറ്റക്കോയതങ്ങള്‍, കെ. ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍തല പുസ്തകമായ വാടാമല്ലികളുടെ പ്രകാശനം താനൂര്‍ ഉപജില്ലാ കണ്‍വീനര്‍ പി.സി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.

Search site