സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്നതും കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന വിതരണം ചെയ്തുവരുന്നതുമായ സി.എച്ച്.മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ ചാര്‍ജ് (പാലൊളി കമ്മിറ്റി ശിപാര്‍ശ ഗേള്‍സ് സ്കോളര്‍ഷിപ്പ്) പുതുക്കി നല്‍കുന്നതിനുള്ള (മുസ്ലിം, ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍) അപേക്ഷ ക്ഷണിച്ചു.
മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ ചാര്‍ജ് ലഭിച്ച് പഠനം തുടര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മാര്‍ക്ക് പരിഗണന കൂടാതെ പുതുക്കലിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ പുതുക്കി നല്‍കേണ്ടത്. ംംം.റരലരൈവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ങഏട(ഞലിലംമഹ) എന്ന ലിങ്കില്‍ മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ ലഭിച്ച കുട്ടികളുടെ പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ക്കും ഈ കൊല്ലം മുതല്‍ ഹോസ്റ്റല്‍ സ്റ്റൈപന്റിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446096580, 04712306580 എന്ന നമ്പറില്‍ ബന്ധപ്പെടുക.
—————
—————
—————
—————
—————
—————
—————
—————