മലയാളി ഹൗസില്‍ രാഹുല്‍ ഈശ്വര്‍ റോസിനുമായി പ്രണയത്തിലാണെന്ന് തോന്നിയിരുന്നതായി സിനിമ സീരിയല്‍ താരവും, മലയാളി ഹൗസ് മത്സരാര്‍ത്ഥിയുമായിരുന്ന നീന കുറുപ്പ്.
അവരുടെ ബന്ധത്തില്‍ അങ്ങനെയൊരു രീതി കണ്ടു. ഇതേപറ്റി തങ്ങള്‍ മലയാളി ഹൗസില്‍ സംസാരിച്ചിരുന്നു. എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും അടുപ്പം ശരിയല്ല എന്ന് തനിക്ക് തോന്നിയിരുന്നതായും മംഗളം വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നീന കുറുപ്പ് പറഞ്ഞു.
ലോകത്ത് ഭാര്യാ ഭര്ത്താക്കന്മാര് തമ്മില്‍ യോജിപ്പില്ലെങ്കില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും അവിഹിതബന്ധം ഉണ്ടാവുന്നതൊക്കെ സാധാരണമാണ്. പക്ഷേ വീട്ടിലിരിക്കുന്ന ഒരു സ്ത്രീക്ക് അത് ചോദ്യം ചെയ്യാന്‍ പോലും അവസരം കിട്ടാത്ത സാഹചര്യത്തില്‍ അത് രാഹുലിന്റെ ഭാര്യയെ വിഷമിപ്പിക്കും എന്നു തനിക്ക് തോന്നി. തനിക്ക് പരിചയം പോലുമില്ലാത്ത രാഹുലിന്റെ ഭാര്യയെ കുറിച്ചോര്‍ത്തായിരുന്നു വിഷമം . തന്റെ ഭര്‍ത്താവ് ഇങ്ങനെയൊരു ഷോയില്‍ പോയി ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ വീട്ടിലിരുന്ന് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ താന്‍ എത്രമാത്രം വിഷമിക്കുന്നുണ്ടാവും. താന്‍ ഒരു ഭാര്യയായതുകൊണ്ടും അമ്മയായതുകൊണ്ടും എനിക്കങ്ങനെയേ ചിന്തിക്കാന്‍ കഴിയൂവെന്നും നീന കൂട്ടിച്ചേര്‍ത്തു.
മലയാളി ഹൗസില്‍ സഹിക്കാന്‍ പറ്റാതിരുന്നത് ചെറിയ കാര്യത്തിന് ദേഷ്യം പിടിക്കുന്ന സോജന്റെ സ്വഭാവമായിരുന്നു. പിന്നെ തിങ്കള്‍ പറയുന്ന ചീത്ത വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ 24 മണിക്കൂറും അവരൊന്നും മോശം ആളുകളല്ലെന്നും നീന പറഞ്ഞു.
അതേസമയം രാഹുലും റോസിനും തമ്മില്‍ പ്രണയമില്ലെന്നും, ഇരുവരും നല്ല സുഹൃത്തുക്കള്‍ ആണെന്നും രാഹുലിന്റെ ഭാര്യ ദീപ പ്രതികരിച്ചു. എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം. രാഹുല്‍ ചേട്ടന് അത്രയും നിഷ്കളങ്കനായതുകൊണ്ടാണല്ലോ കാമറയ്ക്ക് മുന്നില്‍ അങ്ങനെയെല്ലാം പെരുമാറിയത്. കാരണം ചേട്ടന് ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്. മറ്റൊരാളെ പ്രണയിക്കണമെങ്കില്‍ അതിന് മലയാളി ഹൗസില്‍ മുപ്പത് കാമറകള്‍ക്ക് മുന്നില്‍ പോകണ്ട കാര്യമില്ലല്ലോ? രാഹുല്‍ ചേട്ടനും റോസിനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈ ഒരു കാര്യം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതില്‍ അതിശയമൊന്നുമില്ലെന്നും ദീപ പറഞ്ഞു.