യുവതാരങ്ങളായ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും രാഷ്ട്രീയത്തിലേക്ക്. ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. എം.പദ്മകുമാര്‍ സവിധാനം ചെയ്യുന്ന 'പോളിടെക്നിക്' എന്ന ചിത്രത്തിലാണ് പോളി എന്ന ഇടത് യുവനേതാവിന്റെ വേഷത്തില്‍ കുഞ്ചാക്കോ എത്തുന്നതെങ്കില്‍ സത്യന് അന്തിക്കാടിന്റെ 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ രാഷ്ട്രീയ പ്രവേശം. ചിത്രത്തില്‍ അയ്മനം സിദ്ധാര്‍ഥ് എന്ന യുവനേതാവിന്റെ വേഷത്തിലാണ് കുഞ്ചാക്കോ എത്തുന്നത്. ഭാവനയാണ് കുഞ്ചാക്കോയുടെ നായിക. അമല പോള്‍ ആണ് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.
—————
—————
—————
—————
—————
—————
—————
—————